കൊച്ചി: സംസ്ഥാന മാനസികാരോഗ്യ അതോറിറ്റിയിലേക്ക് ചില അംഗങ്ങളെ നോമിനേറ്റ് ചെയ്തതായി സർക്കാർ ഹൈകോടതിയിൽ. ശേഷിക്കുന്നവരുടെ നോമിനേഷൻ ഒരാഴ്‌ചക്കകം പൂർത്തിയാക്കും. മാനസികാരോഗ്യ സംരക്ഷണ നിയമപ്രകാരം അതോറിറ്റിക്കും മൻെറൽ ഹെൽത്ത് റിവ്യൂ ബോർഡുകൾക്കും രൂപംനൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ലീഗൽ സർവിസ് അതോറിറ്റി (കെൽസ) നൽകിയ ഹരജിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ഇത് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് രേഖപ്പെടുത്തി. എന്നാൽ, മൻെറൽ ഹെൽത്ത് റിവ്യൂ ബോർഡുകൾക്ക് രൂപംനൽകുന്നതിൽ വിശദീകരണം നൽകാൻ സർക്കാർ സമയം തേടിയതിനെത്തുടർന്ന് ഹരജി ഈ മാസം 13ന് പരിഗണിക്കാൻ മാറ്റി. 2017ലെ മാനസികാരോഗ്യ സംരക്ഷണ നിയമം ഫലപ്രദമായി നടപ്പാക്കാൻ സംസ്ഥാന മാനസികാരോഗ്യ അതോറിറ്റിക്കും മൻെറൽ ഹെൽത്ത് റിവ്യൂ ബോർഡുകൾക്കും രൂപംനൽകണമെന്ന് വ്യവസ്ഥയുണ്ട്. നിയമം പ്രാബല്യത്തിൽവന്ന് ഒമ്പതുമാസത്തിനകം മാനസികാരോഗ്യ അതോറിറ്റിക്ക് രൂപംനൽകണമെന്നാണ് വ്യവസ്ഥ. ഇത് പാലിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് കെൽസയുടെ ഹരജിയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.