കൊച്ചി: തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽ ജനുവരി 11 മുതൽ 21 വരെ നടക്കുന്ന റിക്രൂട്ട്െമൻറ് റാലിയിൽ പങ്കെടുക്കാൻ എറണാകുളം ജില്ലയിൽനിന്ന് പോകുന്ന ഉദ്യോഗാർഥികൾക്കായി കെ.എസ്.ആർ.ടി.സി ബോണ്ട് (ബസ് ഓൺ ഡിമാൻഡ്) സർവിസ് നടത്തുന്നു. ഉദ്യോഗാർഥികൾ കൂടുതലുണ്ടാകുമെന്ന വിലയിരുത്തലിലാണ് ഈ സംവിധാനം ഒരുക്കുന്നത്. ക്യാമ്പിലെത്താനും മടക്കയാത്രക്കുമായി എറണാകുളം യൂനിറ്റ് ഒരുക്കുന്ന സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ജില്ല ട്രാൻസ്പോർട്ട് ഓഫിസർ വി.എം. താജുദ്ദീൻ സാഹിബ് അറിയിച്ചു. മുൻകൂട്ടി ബുക്ക് ചെയ്യണം. ഫോൺ: 7012193494, 9495099908. വനിതകൾക്ക് ബീച്ച് റൈഡ് കൊച്ചി: മദേഴ്സ് മൂവ്മൻെറ് ഫോർ സ്പോർട്സ് (മോംസ്) കൂട്ടായ്മയും സ്പോർട്സ് ആൻഡ് മാനേജ്മൻെറ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (എസ്.എം.ആർ.ഐ) ചേർന്ന് സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് ജനുവരി ഒമ്പതിന് ബീച്ച് റൈഡ് സംഘടിപ്പിക്കുന്നു. എറണാകുളം ക്യൂൻസ് വാക് വേയിൽനിന്ന് കുഴുപ്പിള്ളി ബീച്ച് വരെയാണ് ഇരുചക്രവാഹന റൈഡ്. ബീച്ചിൽ വിവിധ കായിക പരിപാടികളും സംഘടിപ്പിക്കും. http://www.smri.in/ എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണം. റൈഡ് ഉച്ചക്ക് രണ്ടിന് ഹൈബി ഈഡൻ എം.പി, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, കൗൺസിലർ മിനി ആർ. മേനോൻ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.