കൊച്ചി: ഭവന രൂപകല്‍പന മേഖലയിലെ പ്രതിഭകളെ കണ്ടെത്താനും കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും നൂതന സങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഓണ്‍ലൈന്‍ മത്സരം 'ഹോം ഡിസൈന്‍ അവാര്‍ഡ് -2021' സംഘടിപ്പിക്കുന്നു. ജനുവരി 20 മുതല്‍ ഏപ്രില്‍ 31 വരെ നീളുന്ന മത്സരം ഓണ്‍ലൈന്‍ ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്ഫോമായ ആര്‍ക്ലിഫ്.കോമും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്പ്രസോ ഗ്ലോബലും സംയുക്തമായാണ് നടത്തുന്നത്. പൊതുജനങ്ങള്‍ക്കും ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ പങ്കാളികളാകാം. മത്സരാര്‍ഥികള്‍ക്ക് www.homedesignawards.com ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം. ജനുവരി 20 മുതല്‍ ഏപ്രില്‍ 20 വരെ നോമിനേഷന്‍ സമര്‍പ്പിക്കാം. അവാര്‍ഡ് പ്രഖ്യാപനം േമയ് ഒന്നിന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ആര്‍ക്ലിഫ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ പി.എം. ഷംസീര്‍, നിഖില്‍ ശശീന്ദ്രന്‍, സിദ്ദീഖ് തയ്യില്‍, ഫൈസല്‍ ഹസൈനാര്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.