തൃപ്പൂണിത്തുറ: ചോറ്റാനിക്കരയില്‍ ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ജില്ല മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ആരോഗ്യവകുപ്പിൻെറ നേതൃത്വത്തില്‍ സമീപത്തെ ഹോട്ടലുകളിലും വാര്‍ഡുകളിലും നേരിട്ടെത്തി സാമ്പിള്‍ ശേഖരിക്കുന്നുണ്ട്. എന്നാല്‍, രോഗം സ്ഥിരീകരിച്ചയാളുകളുടെ സമ്പര്‍ക്കം വഴി പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്തെ കിണറുകള്‍, ശുദ്ധജല വിതരണ പദ്ധതികള്‍ എന്നിവയില്‍നിന്ന് ശേഖരിച്ച വെള്ളത്തിൻെറ സാമ്പിള്‍ പരിശോധനക്ക് അയച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓരോ വാര്‍ഡിലും ആരോഗ്യ ജാഗ്രതാസമിതി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.