മലഞ്ചരക്ക് വ്യാപാരത്തിൻെറ മറവിൽ തട്ടിപ്പ്; കയറ്റുമതി സ്ഥാപന ഉടമ അറസ്റ്റിൽ കൊച്ചി: മലഞ്ചരക്ക് വ്യാപാരത്തിൻെറ മറവിൽ രണ്ടുകോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കയറ്റുമതി സ്ഥാപനത്തിൻെറ മാനേജിങ് ഡയറക്ടർ അറസ്റ്റിൽ. കടവന്ത്ര ഡി.ഡി വ്യാപാരഭവനിലെ 'ഹാർലി കാമ്പിൾ' മാനേജിങ് ഡയറക്ടർ അജയകുമാറിനെയാണ് (58) തേവര പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. പത്തനംതിട്ട സ്വദേശികളായ അബ്രഹാം പി. സാമുവൽ, ബെന്നി ഡാനിയൽ, മൂവാറ്റുപുഴ സ്വദേശി എം.എം. അസീസ് എന്നിവരടക്കം നാലുപേരാണ് തട്ടിപ്പിനിരയായത്. അജയകുമാറിൻെറ കമ്പനി നൽകിയ ഓർഡർ അനുസരിച്ച് ടൺകണക്കിന് കുരുമുളക് ശേഖരിച്ച് നൽകിയ ഇവർക്ക് പറഞ്ഞതനുസരിച്ച് പണം നൽകിയില്ലെന്നാണ് പരാതി. ഉൽപന്നം നൽകി 10 ദിവസത്തിനകം പണം നൽകാമെന്നായിരുന്നു ധാരണ. അജയകുമാറിനുവേണ്ടി കമ്പനിയിലെ ജീവനക്കാർ സമൂഹത്തിൽ വിശ്വാസ്യതയുള്ള ഇടനിലക്കാർ വഴിയാണ് ഇടപാടുകൾ ഉറപ്പിച്ചിരുന്നത്. ചിലർക്ക് ആദ്യ ഇടപാടുകളിൽ പണം കൃത്യമായി നൽകിയെങ്കിലും പിന്നീട് കമ്പനി നൽകിയ ചെക്കുകൾ മടങ്ങി. സാമുവലിന് ഒരു കോടിയോളം രൂപയും ബെന്നി ഡാനിയലിന് 22.57 ലക്ഷവും അസീസിന് 21.50 ലക്ഷവും മറ്റൊരാൾക്ക് 50 ലക്ഷത്തിലധികവും നൽകാനുണ്ട്. ഫോൺ വിളിച്ചാൽ എടുക്കാതായതോടെയും പണം ചോദിച്ചവർക്കെതിരെ കള്ളക്കേസ് കൊടുക്കുകയും ചെയ്തതോടെയാണ് വ്യാപാരികൾ പൊലീസിൽ പരാതി നൽകിയത്. ആസൂത്രിത തട്ടിപ്പാണ് പ്രതി നടത്തിയതെന്നും തങ്ങൾക്ക് തരാനുള്ള പണം ഉപയോഗിച്ച് കമ്പനി അധികൃതർ ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്നും പരാതിയിൽ പറയുന്നു. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകാൻ പൊലീസ് ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.