മരിച്ചയാളുടെ ബന്ധുക്കളെ കണ്ടെത്തിയില്ല

പത്തനംതിട്ട: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വടശ്ശേരിക്കര പുത്തന്‍പുരയില്‍ അജിയുടെ (50) ബന്ധുക്കളെ കണ്ടെത്താനായില്ല. പോസ്​റ്റ്​മോര്‍ട്ടത്തിനുശേഷം മൃതദേഹം കോഴഞ്ചേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആറടി ഉയരം, വെളുത്തനിറം. ചികിത്സക്ക്​ പ്രവേശിപ്പിച്ചപ്പോൾ ഇദ്ദേഹമാണ്​ വിലാസം നൽകിയത്​​. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞമാസം 23ന് ചികിത്സക്ക്​ എത്തിച്ച ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് വിവരങ്ങള്‍ അറിയാവുന്നവര്‍ പെരുനാട് പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 9497980239, 9961751555. ചിത്രം\I\B- കോഴ\I\Bഞ്ചേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.