കൊച്ചി: പാലാരിവട്ടം പാലം പുനർനിർമാണ ഭാഗമായി സ്ലാബ് മുറിച്ചുമാറ്റുന്നത് പുരോഗമിക്കുന്നു. ഇടപ്പള്ളി ഭാഗത്തുനിന്ന് പത്താമത്തെ സ്പാനാനിലാണ് നിലവിൽ മുറിക്കൽ നടക്കുന്നത്. മൂന്നര ദിവസമെങ്കിലും വേണ്ടിവരും ഇവിടുത്തെ സ്ലാബുകൾ പൂർണമായി മുറിച്ചുമാറ്റാൻ. ഇതിൻെറ കൈവരികൾ പൂർണമായി മുറിച്ചുമാറ്റി. രണ്ട് സ്പാനിൻെറ വലുപ്പത്തിൽ സ്ലാബ് മുറിച്ചുമാറ്റിയാൽ ഒരു പിയർ പുറത്തുവരും. തുടർന്ന് പിയറിൻെറ ജാക്കറ്റിങ് ഉൾപ്പെടെ പണി തുടങ്ങുകയാണ് ലക്ഷ്യം. ഡയമണ്ട് കട്ടർ ഉപയോഗിച്ചാണ് സ്ലാബുകൾ മുറിച്ചുനീക്കുന്നത്. പൊളിക്കലിൻെറ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കാര്യമായ കുരുക്ക് അനുഭവപ്പെടുന്നില്ല. കാക്കനാട് ഭാഗത്തുനിന്ന് വരുന്നവർ പാലത്തിനു മുമ്പായി വൈറ്റില ഭാഗത്തേക്ക് ഇടതു തിരിഞ്ഞ്, കലൂർ ടയേഴ്സിനു സമീപം യുടേൺ എടുത്താണ് തിരികെ പാലാരിവട്ടം ഭാഗത്തേക്കെത്തുന്നത്. എറണാകുളം ഭാഗത്തുനിന്ന് വരുന്നവർ സിഗ്നൽ ജങ്ഷനിൽവെച്ച് ഇടപ്പള്ളി ഭാഗത്തേക്ക് തിരിഞ്ഞ് കുക്കറി റെസ്റ്റാറൻറിനു സമീപം യുടേൺ എടുത്താണ് തിരികെ കാക്കനാട് ഭാഗത്തേക്ക് എത്തുന്നത്. ഗതാഗതക്കുരുക്ക് കാര്യമായി ഇല്ലെങ്കിലും പൊടിശല്യമുണ്ട്. വെള്ളം നനക്കുന്നുണ്ടെങ്കിലും സ്ലാബുകൾ മുറിക്കുമ്പോഴും മറ്റും പൊടി ഉയരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.