ആലുവ: ഓപറേഷൻ പി ഹണ്ടിൻെറ ഭാഗമായി നടന്ന പരിശോധനയില്‍ റൂറൽ ജില്ലയിൽ ആറുപേരെ അറസ്‌റ്റ് ചെയ്തു. 22 പേർക്കെതിരെ കേസെടുത്തു. ഇതിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. കൊടികുത്തിമല നടുപ്പറമ്പിൽ അബ്ദുൽ ജലീൽ (37), ചെറിയ പള്ളംതുരുത്ത് പഞ്ഞിക്കരവീട്ടിൽ അഖിൽ ജോസ് (18), സോണാപ്പൂർ സ്വദേശി ഇനുൽ ഹഖ് (29) മഴുവന്നൂർ മേലേക്കുടിയിൽ ആഖിലേഷ് (23), ചേലാമറ്റം ഒക്കൽ അമ്പാട്ട് വൈഷ്‌ണവ് സന്തോഷ് (22), വേങ്ങൂർ വടൂപ്പാടം കുറുപ്പംകുന്നേൽ അഭിജിത് (26) എന്നിവരാണ് റൂറൽ പൊലീസിൻെറ പിടിയിലായത്. ഇവരിൽനിന്ന് മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. കുട്ടികള്‍ ഉൾപ്പെട്ട നഗ്നവിഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുെവക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവൃത്തികൾ ചെയ്യുന്നവരെ നിയമനടപടിക്ക് വിധേയമാക്കുന്നതാണ് ഓപറേഷൻ പി ഹണ്ട്. ജില്ല പൊലീസ് മേധാവി കെ. കാർത്തികിൻെറ നേതൃത്വത്തിൽ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ സബ് ഡിവിഷനുകളിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.