കൊച്ചി: കോവിഡ് രോഗികളെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞതോടെ കോവിഡ് ഇതര അസുഖങ്ങളുമായി എത്തുന്നവരുടെ ദുരിതം അവസാനിക്കുന്നില്ല. കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രി കോവിഡ് ആശുപത്രിയായി മാറ്റിയതിനാൽ കഴിഞ്ഞ കുറെ മാസമായി കോവിഡ് രോഗികളെ മാത്രമാണ് ചികിത്സിക്കുന്നത്. ജനറൽ മെഡിസിൻ ഉൾപ്പെടെ മറ്റ് വിഭാഗങ്ങളെല്ലാം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ജനറൽ ആശുപത്രിയാകട്ടെ, നിന്നുതിരിയാനിടമില്ലാതെ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുയാണ്. മെഡിക്കൽ കോളജിൽ പ്രവർത്തിച്ചിരുന്ന അർബുദവിഭാഗവും ജനറൽ ആശുപത്രിയിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ അർബുദ ചികിത്സെക്കത്തുന്നവരും ദുരിതം അനുഭവിക്കുകയാണ്. കോവിഡ് ബാധിതർ ദിനംപ്രതി വർധിക്കുന്നതിനാൽ മെഡിക്കൽ കോളജിൽ കിടക്കകൾ ഇപ്പോൾ ഒഴിവില്ല. അതിനാൽ ചില സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സ ആരംഭിച്ചിട്ടുണ്ട്. അതിനാൽ മറ്റ് രോഗികളെ ഇവിടെയും പ്രവേശിപ്പിക്കുന്നില്ല. അതും തിരിച്ചടിയായിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയെ പുഴുവരിച്ചതും മഞ്ചേരിയിൽ രണ്ട് ഗർഭസ്ഥശിശുക്കൾ മരിച്ചതും ആശുപത്രികളിൽ മറ്റ് ചികിത്സകൾ നിഷേധിക്കുന്നത് കാരണമാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. കോവിഡിനൊപ്പം മറ്റ് രോഗങ്ങളുടെ ചികിത്സയും തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുമെന്ന് സർക്കാറും ആരോഗ്യവകുപ്പും നിരന്തരം പ്രസ്താവനകൾ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും പല ആശുപത്രികളും രോഗികൾക്കുമുന്നിൽ വാതിൽ കൊട്ടിയടക്കുകയാണ്. കോവിഡ് ആശുപത്രിയായി മാറ്റിയ കളമശ്ശേരി മെഡിക്കൽ കോളജിൽ ഒേട്ടറെ സൗകര്യവും ഡോക്ടർമാരുടെ സേവനവും വേറെയുണ്ടെങ്കിലും മറ്റ് രോഗികൾക്ക് കർശന വിലക്കാണ്. എന്നാൽ, ഗൈനകോളജി വിഭാഗം പ്രവർത്തിക്കുന്നുണ്ട്. അർബുദബാധിതർക്ക് കൊച്ചി കാൻസർ സൻെററിൽതന്നെ ചികിത്സ ഉറപ്പാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും താങ്ങാവുന്നതിലുമപ്പുറം നിരക്ക് നൽകി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാനുമാകാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.