നോവൽ പ്രകാശനം

കൊച്ചി: എഴുത്തുകാരി ശ്രീകല മോഹൻദാസിന്റെ 'സോനുട്ടന്റെ സൈക്കിൾ' എന്ന ബാലസാഹിത്യ നോവൽ സംവിധായകൻ വിനയൻ പ്രകാശനം ചെയ്തു. നാഷനൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ എക്സിക്യൂട്ടിവ് മെംബർ ഇ.എസ്. നന്ദകുമാർ സാംസ്കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കൊച്ചി കോർപറേഷൻ കൗൺസിലർ സി.എ. ഷക്കീർ അധ്യക്ഷത വഹിച്ചു. കേരള സാഹിത്യവേദി പ്രസിഡന്റ് ജി.കെ. പിള്ള തെക്കേടത്ത് പുസ്തക പരിചയം നടത്തി. യുവ കവി എൻ.എസ്. സുമേഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര നിർമാതാവ് എൻ.എം. ബാദുഷ, സംവിധായകൻ സിദ്ധാർഥ് ഭരതൻ, ശ്രീകുമാരി രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ : ER VINAYAN സോനുട്ടന്റെ സൈക്കിൾ എന്ന ബാലസാഹിത്യ നോവൽ സംവിധായകൻ സിദ്ധാർഥ് ഭരതന് നൽകി സംവിധായകൻ വിനയൻ പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.