വെടിമറയിലെ അറവ് മാലിന്യ സംഭരണകേന്ദ്രം: ജനങ്ങൾ ദുരിതത്തിൽ

പറവൂർ: നഗരസഭയിലെ 10ാം വാർഡ് വെടിമറയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തോപ്പിൽപറമ്പിൽ അനധികൃതമായി അറവ് മാടുകളുടെ മാലിന്യം സംഭരിക്കുന്നതുമൂലം ജനജീവിതം ദുസ്സഹമാകുന്നതായി പരാതി. ചീഞ്ഞ അവശിഷ്ടങ്ങളും തലയോട്ടിയും എല്ലും ഒരു മാനദണ്ഡവും പാലിക്കാതെ ഇവിടെ സംഭരിച്ചുവരുകയാണ്. കൂടാതെ അറവുമാടുകളുടെ തലയോട്ടിയിൽനിന്ന്​ കട്ടർ ഉപയോഗിച്ച് കൊമ്പുകൾ മുറിച്ചുമാറ്റുമ്പോൾ ഉണ്ടാകുന്ന അസ്സഹനീയ ദുർഗന്ധവും അതിന്റെ പൊടിപടലങ്ങളും അന്തരീക്ഷത്തിൽ പടർന്ന് പരിസരവാസികൾ ശ്വാസതടസ്സവും ശാരീരിക അസ്വസ്ഥതയും അനുഭവിക്കുകയാണ്. എല്ലുകമ്പനി നടത്തുന്ന ഇവർക്ക് ഭരണതലത്തിലും മറ്റുമുള്ള സ്വാധീനം മൂലം നഗരസഭ അധികൃതർ നടപടിയെടുക്കാൻ തയാറാകുന്നില്ലെന്ന് പരിസരവാസികൾ കുറ്റപ്പെടുത്തുന്നു. കൗൺസിലർ വിഷയത്തിൽ ഇടപെട്ടെങ്കിലും പരിഹാരമായിട്ടില്ല. നഗരസഭ അധികാരികളും ആരോഗ്യവകുപ്പും അടിയന്തരമായി ഇടപെട്ട് ദുരിതത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. നഗരസഭ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ കലക്ടർ, ഡി.എം.ഒ തുടങ്ങിയവർക്ക് പരാതി നൽകാനാണ് പരിസരവാസികളുടെ തീരുമാനം. പടം EA PvR vedimarayile 3 വെടിമറ തോപ്പിൽ പറമ്പിൽ അനധികൃതമായി സംഭരിച്ച അറവ് മാടുകളുടെ മാലിന്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.