സംരംഭകത്വ ക്ലാസും സബ്‌സിഡി മേളയും

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി സംരംഭകത്വ ക്ലാസും, ലോണ്‍ ലൈസന്‍സ്, സബ്‌സിഡി മേളയും നടത്തി. സംസ്ഥാന സര്‍ക്കാറിന്റെ 'എന്റെ സംരംഭം നാടിന്റെ അഭിമാനം' വര്‍ഷാചരണ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അന്‍വര്‍ അലി ഉദ്ഘാടനം ചെയ്തു. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. ഹമീദ് അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് വാഴക്കുളം ബ്ലോക്ക് ഓഫിസര്‍ കെ.പി. ഷൈമ ബീവി സ്വാഗതം പറഞ്ഞു. ജില്ലപഞ്ചായത്ത് അംഗം പി.എം. നാസര്‍ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംല നാസര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അശ്വതി രതീഷ്, സജ്‌ന നസീര്‍, സ്ഥിരം സമിതി അധ്യക്ഷരായ ജോയ്, ഷിജി ടീച്ചര്‍, ഷമീദ ശരീഫ്, പഞ്ചായത്ത് അസി. സെക്രട്ടറി ജയചന്ദ്രന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ അനിത സഞ്ജു എന്നിവര്‍ സംസാരിച്ചു. em pbvr 2 Anwar Ali (must) വെങ്ങോല ഗ്രാമ പഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി നടത്തിയ സംരംഭകത്വ ക്ലാസും, സബ്‌സിഡി മേളയും കെ.എം. അന്‍വര്‍ അലി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.