കടപ്പുറത്ത് കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

പള്ളുരുത്തി: ചെല്ലാനം പുത്തൻതോട് . കൊല്ലം തെൻമല സ്വദേശി രാജുവിന്‍റെ മകൻ ഫെബിൻ രാജിനെയാണ് (23) കാണാതായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തെൻമല സ്വദേശി ഫ്രാൻസിസിനെ (29) മത്സ്യബന്ധന വള്ളക്കാർ രക്ഷപ്പെടുത്തി. അവശനിലയിലായിരുന്ന ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് നാലംഗ സംഘം കടപ്പുറത്ത് എത്തിയത്. ഇവരിൽ രണ്ടു പേർ കുളിക്കാനിറങ്ങുകയായിരുന്നു. പെരുമ്പാവൂർ പെരിങ്ങോല എൻജിനീയറിങ് സ്ഥാപനത്തിലെ ജീവനക്കാരാണ് ഇവർ. നേവിയുടെ സഹായത്തോടെ കണ്ണമാലി പൊലീസ് കാണാതായ യുവാവിനായി തിരച്ചിൽ ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.