കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും വികസന മുരടിപ്പിനും അഴിമതിക്കും എതിരെ സി.പി.എം വാരപ്പെട്ടി ലോക്കൽ കമ്മിറ്റി പഞ്ചായത്ത് ഓഫിസ് മാർച്ചും ധർണയും നടത്തി. പദ്ധതി വിഹിതംപോലും പൂർണമായി ചെലവഴിക്കാൻ കഴിയുന്നില്ല. ജനക്ഷേമ പദ്ധതികളായ പാലിയേറ്റിവ് പ്രവർത്തനം, പകൽവീട് തുടങ്ങിയവ ഉപേക്ഷിച്ചു. കുടുംബശ്രീ പ്രവർത്തനം താളംതെറ്റി, വഴിവിളക്കുകൾ തെളിയാതെ പഞ്ചായത്തിലെ ഉൾപ്രദേശങ്ങൾ ഇരുട്ടിലായി, പഞ്ചായത്ത് ഓഫിസിന്റെ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നഷ്ടമായി. ഗ്രാമസഭകൾ നോക്കുകുത്തിയായി തുടങ്ങി വിവിധ കാരണങ്ങൾ ആരോപിച്ച് നടത്തിയ മാർച്ചും ധർണയും സി.പി.എം കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം.പി. വർഗീസ് അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.സി. അയ്യപ്പൻ, നിർമല മോഹനൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ സി. ശ്രീകല, എയ്ഞ്ചൽ മേരി, ദിവ്യ സലി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.