ആലപ്പുഴ: യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ആലപ്പുഴ മുല്ലാത്ത് വാർഡിൽ മുകിൽ പറമ്പ് വീട്ടിൽ ഷെമീർ (കോഴി ഷെമീർ -32), ആലപ്പുഴ മുല്ലാത്ത് വളപ്പിൽ സുനീർ (വെട്ടിപ്പ് സുനീർ 32) എന്നിവരെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മുനിസിപ്പൽ വലിയമരം വാർഡിൽ പരുത്തിപ്പള്ളി പുരയിടം വീട്ടിൽ മോഹനന്‍റെ മകൻ അനൂപിനെ (26) തിരുവമ്പാടി സെലക്ട് സൂപ്പർ മാർക്കറ്റിന് സമീപത്തുനിന്നും ബൈക്കിൽ ബലം പ്രയോഗിച്ച് കറുകയിൽ ജങ്ഷന് സമീപം ആളൊഴിഞ്ഞ പുരയിടത്തിൽ കൊണ്ടുപോയി മർദിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് ഇവർ പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ഇവർ കൊല്ലം ജില്ലയിൽ, ശൂരനാട് ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. മറ്റൊരു പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൗത്ത് സ്റ്റേഷന്‍ ഓഫിസര്‍ അരുൺ.എസ്, എസ്.ഐ. രജിരാജ്, ജൂനിയർ എസ്.ഐ. വിഷ്ണു.ബിസി.നായർ, എ.എസ്.ഐ.മാരായ മോഹൻകുമാർ, മനോജ്.യു.കൃഷ്ണ, സി.പി.ഒ. മാരായ വിപിൻ ദാസ്, ഷാൻകുമാർ, തോമസ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഫോട്ടോ: .പിടിയിലായ ഷെമീര്‍, സുനീര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.