പെരുമ്പാവൂര്‍: വല്ലം പഴയപാലം നിര്‍മാണത്തിലെ അനാസ്ഥയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യമുയരുന്നു. നഗരസഭ ഒന്ന്, രണ്ട്, 24 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നതിനെ തുടര്‍ന്ന് നിര്‍മാണം ആരംഭിച്ചെങ്കിലും പാതിവഴിയില്‍ നിലച്ചു. പണി മുടങ്ങിയ കാരണം ദുരൂഹമാണ്. ഇപ്പോള്‍ ടൗണില്‍നിന്ന് വല്ലം, റയോണ്‍പുരം ഭാഗങ്ങളിലേക്ക് പോകണമെങ്കില്‍ കിലോമീറ്ററുകള്‍ ചുറ്റേണ്ട സ്ഥിതിയാണ്. പാലനിര്‍മാണം അകാരണമായി നീളുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ഇതു സംബന്ധിച്ച് ചേര്‍ന്ന റയോണ്‍പുരം പൗരസമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. സി.കെ. സെയ്തുമുഹമ്മദാലി അധ്യക്ഷത വഹിച്ചു. ടി.എ. ഹസന്‍, വി.എം. അലിയാര്‍, എന്‍.എ. മന്‍സൂര്‍, എന്‍.എ. പരീത് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.