വിരണ്ടോടിയ എരുമയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്

കോതമംഗലം: വിരണ്ടോടിയ എരുമയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്. കോട്ടപ്പടി വടാശ്ശേരിയിൽ ഷിമ മനുവിനാണ് പരിക്കേറ്റത്. ഓടക്കാലിയിൽനിന്ന്​ വിരണ്ടോടിയ എരുമ പാനിപ്ര, തുരങ്കം വഴിയാണ്​ വടാശ്ശേരിയിലെത്തിയത്. വീട്ടിൽ മുറ്റമടിച്ചു കൊണ്ടിരുന്നപ്പോഴാണ് ഷിമ മനുവിനെ ആക്രമിച്ചത്. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലത്തുനിന്ന്​ അഗ്​നിരക്ഷാ സേനയെത്തി കുരുക്കിട്ട് എരുമയെ പിന്നീട്​ കീഴ്​പ്പെടുത്തി. അസി. സ്റ്റേഷൻ ഓഫിസർ സജി മാത്യു, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ കെ.എം. മുഹമ്മദ് ഷാഫി, ഫയർമാൻമാരായ അരുൺ കുമാർ, സൽമാൻ ഖാൻ, കെ.എം. അഖിൽ, ജോബി വർഗീസ്, പി.എം. ഷംജു, നിസാമുദ്ദീൻ എന്നിവരും അഗ്​നിരക്ഷാ സംഘത്തിലുണ്ടായിരുന്നു. EM KMGM 4 Eruma വിരണ്ടോടിയ എരുമയെ കീഴ്പ്പെടുത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.