കൊച്ചി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രഥമാധ്യാപകരും അധ്യാപകരും അനുഭവിക്കുന്ന പ്രയാസങ്ങളോട് ഭരണാധികാരികൾ പുറംതിരിഞ്ഞുനിൽക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ല കമ്മിറ്റി. സർക്കാർതലത്തിൽ അനുവദിച്ചിട്ടുണ്ടെന്ന് പറയുന്ന ജൂലൈയിലെ പദ്ധതി നടത്തിപ്പുതുക പോലും പിൻവലിക്കുന്നതിന് പ്രഥമാധ്യാപകർക്ക് പരിധി അംഗീകരിച്ചു നൽകാതെ വിദ്യാഭ്യാസ ഓഫിസുകൾ അനാവശ്യകാലതാമസം സൃഷ്ടിക്കുകയാണെന്നും ഇത് അടിയന്തരമായി തിരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് രഞ്ജിത്ത് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അജിമോൻ പൗലോസ്, ട്രഷറർ കെ. മിനി മോൾ, സംസ്ഥാന എക്സി. കമ്മിറ്റി അംഗങ്ങളായ കെ.എ. ഉണ്ണി, സി.വി. വിജയൻ, ഷക്കീല ബീവി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിൻസൻറ് ജോസഫ്, കെ.എ. റിബിൻ, സാബു വർഗീസ്, തോമസ് പീറ്റർ, ഷൈനി ബെന്നി, ജോർജ് ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.