പൂത്തോട്ട സാമൂഹികാരോഗ്യ കേന്ദ്രത്തിന് പുതിയ ഒ.പി ബ്ലോക്ക്

പൂത്തോട്ട: സംസ്ഥാന സർക്കാറിന്റെ ആർദ്രം മിഷനിൽപെടുത്തി പൂത്തോട്ട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർമിക്കുന്ന പുതിയ ഒ.പി ബ്ലോക്കിന്റെ നിർമാണോദ്ഘാടനം കെ. ബാബു എം.എൽ.എ നിർവഹിച്ചു. 32 ലക്ഷം രൂപ ചെലവിൽ ഒ.പി റൂമുകളും കാത്തിരിപ്പ് കേന്ദ്രം, ഫാർമസി നവീകരണം, ലാബ് തുടങ്ങിയ സൗകര്യങ്ങളുമാണ് ഒരുക്കുന്നത്. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് രാജു പി. നായർ അധ്യക്ഷത വഹിച്ചു. ഉദയംപേരൂർ പഞ്ചായത്ത്‌ പ്രസിഡന്റ് സജിത മുരളി മുഖ്യാതിഥിയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. പ്രദീപ്‌, ബ്ലോക്ക് പഞ്ചായത്ത് അംഗം സിജി അനോഷ്, പഞ്ചായത്ത് അംഗങ്ങളായ എ.എസ്. കുസുമൻ, എം.പി. ഷൈമോൻ, ആനി അഗസ്റ്റിൻ, മെഡിക്കൽ ഓഫിസർ ഡോ. എം.ജി. സ്മിത, ദേശീയ ആരോഗ്യ മിഷൻ പി.ആർ.ഒ ലിനി ഫെലിക്സ് തുടങ്ങിയവർ സംസാരിച്ചു. EC-TPRA-1 Poothotta പൂത്തോട്ട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പുതിയ ബ്ലോക്കിന്റെ നിർമാണോദ്ഘാടനം കെ. ബാബു എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.