പറവൂർ: കെട്ടിട നിർമാണ തൊഴിലാളി യൂനിയൻ(സി.ഐ.ടി.യു) ചിറ്റാറ്റുകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂനിയൻ മേഖല പ്രസിഡന്‍റ് വി.എ. ഹബീബ് അധ്യക്ഷത വഹിച്ചു. കെ.എം. അംബ്രോസ്, കെ.സി. ശിവാനന്ദൻ, ജി. സുന്ദരൻ, സി.വി. പുഷ്പരാജ്, സി.ആർ. രാമദാസ് എന്നിവർ സംസാരിച്ചു. ======================================================= ദീർഘദൂര ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കണം -ഡി.വൈ.എഫ്.ഐ പറവൂർ: സ്വകാര്യ ദീർഘദൂര ബസുകളുടെ അമിതവേഗവും മത്സരയോട്ടവും നിയന്ത്രിക്കണമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അമിതവേഗത്തിൽ വന്ന ബസിലെ ജീവനക്കാരനും കാർ യാത്രക്കാരനും തമ്മിലുണ്ടായ പ്രശ്നങ്ങൾ ഒരാളുടെ മരണത്തിലേക്ക് വഴിവെച്ചിരുന്നു. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങും അവസാനിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പും പൊലീസും കർശന നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് പി.ആർ. സജേഷ് കുമാർ, സെക്രട്ടറി ഇ.ബി. സന്തു എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.