ഇടയാർ രാമൻചിറ പാലം തുറക്കണം

കൂത്താട്ടുകുളം: ഇടയാർ രാമൻചിറ പാലം നിർമാണ പുരോഗതി വിലയിരുത്താൻ അനൂപ് ജേക്കബ് എം.എൽ.എ പാലത്തിലെത്തി. ഒന്നര വർഷത്തിലേറെയായി ഇഴഞ്ഞുനീങ്ങുകയാണ്​ നിർമാണപ്രവർത്തനങ്ങൾ. ജൂണിൽ തുറന്ന് കൊടുക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, കാലവർഷം കനത്തതോടെ നിർമാണ പ്രവർത്തനങ്ങൾ നിലച്ചു. മഴ കുറഞ്ഞതോടെ നിർമാണ പ്രവർത്തനങ്ങൾക്ക് വേഗംകൂട്ടാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. യാത്രദുരിതം പരിഹരിക്കാൻ പാലത്തിന്റെ അപ്രോച്ച് റോഡ് മണ്ണ് ഫില്ലിങ് നടത്തി ഒരുവശം തുറന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് യുഡി.എഫ് നേതാക്കളായ പ്രിൻസ് പോൾ ജോൺ, റെജി ജോൺ, എം.എ. ഷാജി, എം.കെ. ചാക്കോച്ചൻ. കൗൺസിലർ ടി.എസ്​. സാറ എന്നിവർ എം.എൽ.എക്ക് നിവേദനം നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.