കോമൺവെൽത്ത് ഗെയിംസിലെ താരങ്ങൾക്ക് എം.എ കോളജിൽ സ്വീകരണം നൽകി

കോതമംഗലം: കോമൺവെൽത്ത് ഗെയിംസിൽ പുരുഷ ട്രിപ്പിൾ ജംപിൽ മിന്നുംപ്രകടനത്തിലൂടെ സ്വർണവും വെള്ളിയും കരസ്ഥമാക്കിയ എൽദോസ് പോൾ, അബ്ദുല്ല അബൂബക്കർ, 4x 400 മീറ്റർ റിലേയിൽ പങ്കെടുത്ത മുഹമ്മദ്‌ അജ്മൽ എന്നീ താരങ്ങൾക്കും അവരുടെ പരിശീലകർക്കും എം.എ കോളജിൽ സ്വീകരണം നൽകി. കോളജ് അസോസിയേഷൻ ചെയർമാൻ ഡോ. മാത്യൂസ് മോർ അപ്രേം ഉദ്ഘാടനം ചെയ്തു. എം.എ കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അധ്യക്ഷത വഹിച്ചു. പരിശീലകരായ ദ്രോണാചര്യ ടി.പി. ഔസേഫ്, എം.എ. ജോർജ്, പി.പി. പോൾ, ഇന്ത്യൻ ടീം മാനേജർ പ്രഫ. പി.ഐ. ബാബു എന്നിവരെ ആദരിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ്, എം.എ കോളജ് അസോസിയേഷൻ വൈസ് ചെയർമാൻ എ.ജി. ജോർജ്, മുൻ കായിക വകുപ്പ് മേധാവി ഡോ. മാത്യൂസ് ജേക്കബ്, എം.എ. കോളജ് കായിക വിഭാഗം മേധാവി പ്രഫ. ഹാരി ബെന്നി എന്നിവർ സംസാരിച്ചു. ---------------------------------------------------- എം.എ കോളജിന് സിന്തറ്റിക് ട്രാക്ക് അനുവദിക്കണം -ഡോ. വിന്നി വർഗീസ് കോതമംഗലം: നിരവധി കായിക പ്രതിഭകളെ വാർത്തെടുത്ത് രാജ്യത്തിന്‌ സംഭാവന നൽകിയ കോതമംഗലം മാർ അത്തനേഷ്യസ് കോളജിന് സിന്തറ്റിക് ട്രാക്ക് അനുവദിക്കണമെന്ന് എം.എ കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്. കോമൺ വെൽത്ത് ഗെയിംസിലെ മെഡൽ വേട്ടയിലൂടെ സൂപ്പർതാരങ്ങളായ എം.എ കോളജിലെ മുൻ കായികതാരങ്ങളായ എൽദോസ് പോൾ, അബ്ദുല്ല അബൂബക്കർ, മുഹമ്മദ്‌ അജ്മൽ എന്നിവർക്ക്​ കോളജ് ഒരുക്കിയ അനുമോദന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒളിമ്പ്യൻ അനിൽഡ തോമസ്, ടി. ഗോപി എന്നിവരടക്കം 25ലേറെ അന്താരാഷ്ട്ര കായികതാരങ്ങളാണ് മാർ അത്തനേഷ്യസ് കോളജിലെ കായിക പരിശീലന കളരിയിൽനിന്ന് പിറവികൊണ്ടിട്ടുള്ളത്. EM KMGM 3 Seewkeranam കോമൺവെൽത്ത് ഗെയിംസ് ജേതാക്കൾക്കും പരിശീലകർക്കും കോതമംഗലം എം.എ കോളജിൽ നൽകിയ സ്വീകരണം must

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.