കൊച്ചി: മുൻ പ്രധാമന്ത്രി രാജീവ് ഗാന്ധിയുടെ 78ാമത് ജന്മദിനം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവന ദിനമായി ആഘോഷിച്ചു. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ. ബാബു, ടി.ജെ. വിനോദ്, ഉമ തോമസ്, നേതാക്കളായ എൻ. വേണുഗോപാൽ, ജയ്സൺ ജോസഫ്, ദീപ്തി മേരീ വർഗീസ്, ലാലി വിൻസെന്‍റ്, ടോണി ചമ്മിണി, പോളച്ചൻ മണിയങ്കോട്, ജോസഫ് ആന്‍റണി, ചെല്ലമ്മ ടീച്ചർ, അബ്ദുൽ ലത്തീഫ്, വി.കെ. ശശികുമാർ, ഐൻട്രി ഓസ്റ്റിൻ, വി.എൻ. ശ്രീകല തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ ER DCC RAJEEV രാജീവ് ഗാന്ധിയുടെ ജന്മദിനത്തിന്‍റെ ഭാഗമായി ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു. കെ. ബാബു, ടി.ജെ. വിനോദ്, എൻ. വേണുഗോപാൽ, മുഹമ്മദ് ഷിയാസ്, പോളച്ചൻ മണിയങ്കോട്, ദീപ്തി മേരി വർഗീസ് എന്നിവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.