വൈപ്പിന്‍ ബസുകളുടെ നഗര പ്രവേശനം: നിവേദനം നല്‍കി

വൈപ്പിന്‍: ബസുകള്‍ക്ക് കൊച്ചി നഗരത്തിലേക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് വൈപ്പിനിലെ സാംസ്​കാരികനായകര്‍ മുഖ്യമന്ത്രിക്ക് ഈ-മെയിലില്‍ നിവേദനം നല്‍കി. ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം, തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, സംവിധായകന്‍ ജിബു ജേക്കബ്, നടന്മാരായ മജീദ് എടവനക്കാട്​, ഞാറയ്ക്കല്‍ ശ്രീനി, സംഗീത സംവിധായകന്‍ സെബി നായരമ്പലം, ഡോക്ടര്‍ കെ.എസ്. പുരുഷന്‍, സാഹിത്യകാരന്‍ ജോസഫ് പനക്കല്‍ എന്നിവരാണ് ഞാറക്കലില്‍ ഒത്തുകൂടി മുഖ്യമന്ത്രിക്ക് ഇ-മെയില്‍ അയച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.