മട്ടാഞ്ചേരി: യാസ്മിൻ ഫൗണ്ടേഷൻ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി സ്കോളർഷിപ് വിതരണവും മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കുള്ള പുരസ്കാര വിതരണവും നടന്നു. സൗഹൃദ കൂട്ടായ്മ പേരിൽ മട്ടാഞ്ചേരി ഹാജി ഈസ, ഹാജി മൂസ സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങ് കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ എൻ.കെ.എം. ഷരീഫ് അധ്യക്ഷതവഹിച്ചു. എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട് പുരസ്കാര വിതരണം നടത്തി. ചടങ്ങിൽ പനയപ്പിള്ളി ഗവ. ഹൈസ്ക്കൂൾ പ്രധാന അധ്യാപികയായിരുന്ന ജാസ്മിൻ ലിജിയയെ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ ആദരിച്ചു. കൗൺസിലർ എം. ഹബീബുല്ല, സിനിമതാരം കലാഭവൻ ഹനീഫ്, കെ.ബി. സലാം, എ. സുമയ്യ, നസീറ നൗഷാദ് എന്നിവർ സംസാരിച്ചു. ചിത്രം: വിദ്യാർഥികൾക്കായി സ്കോളർഷിപ് വിതരണം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.