ചെങ്ങമനാട് സ്കൂളിൽ ഓപൺ സ്റ്റേജ് തുറന്നു

ചെങ്ങമനാട്: ജില്ല പഞ്ചായത്ത് 26 ലക്ഷം ചെലവിൽ ചെങ്ങമനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആവിഷ്ക്കരിച്ച 'ഓപൺ സ്റ്റേജ്' നിർമാണം പൂർത്തിയാക്കി. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എം.ജെ. ജോമി അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സെബ മുഹമ്മദലി, വാർഡ്​ അംഗം സി.എസ് അസീസ്, പി.ടി.എ പ്രസിഡന്‍റ്​ പി.എം. മുഹമ്മദ് ഹുസൈർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അമ്പിളി ഗോപി, മുൻ ജില്ല പഞ്ചായത്ത്​ അംഗം സരള മോഹനൻ, എസ്.എം.സി ചെയർമാൻ കെ.ജെ. എൽദോസ്, പ്രിൻസിപ്പൽ ഡി. ബിന്ദു, ഹെഡ്​മാസ്റ്റർ ജൂഡ്സൺ ലോപ്പസ് എന്നിവർ സംസാരിച്ചു. EA ANKA 1 STAGE ജില്ല പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ചെങ്ങമനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമാണം പൂർത്തിയാക്കിയ ഓപൺ സ്റ്റേജ്​ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.