നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ്

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് വിചാരണ കോടതിയുടെ നോട്ടീസ്. കോടതിരേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ചോര്‍ത്തിയെന്ന ദിലീപിന്‍റെ ഹരജിയിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നോട്ടീസ് അയച്ചത്. ഉദ്യോഗസ്ഥന്‍റെ മറുപടിക്കായി ഹരജി ഈമാസം 24ന് വീണ്ടും പരിഗണിക്കും. കോടതിരേഖ അന്വേഷണ ഉദ്യോഗസ്ഥന്‍ ഫോട്ടോയെടുത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും ഇത് കോടതീയലക്ഷ്യമാണെന്നും നടപടി സ്വീകരിക്കണമെന്നുമായിരുന്നു ദിലീപിന്‍റെ ആവശ്യം. ഇതിനിടെ, കേസിലെ മുഖ്യപ്രതികളിലൊരാളായ പള്‍സര്‍ സുനി വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. നടി വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത്​ ഇതിന് വേണ്ടിയാണെന്നും പള്‍സര്‍ സുനി ഹരജിയില്‍ പറഞ്ഞു. ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ലെന്നും വിചാരണ നീളുന്നത് ജയില്‍ ജീവിതം നീളാൻ ഇടയാക്കുന്നുവെന്നും ഹരജിയിൽ പറഞ്ഞു. ഇതും 24ന് പരിഗണിക്കാൻ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.