വിദ്യാർഥി പ്രതിഷേധം: ഭാരവാഹികളെ തെരഞ്ഞെടുത്തു

കളമശ്ശേരി: കുസാറ്റ് ഹോസ്റ്റലിൽ ഭക്ഷണം ലഭിക്കുന്നില്ലെന്നാരോപിച്ച് വിദ്യാർഥികൾ നടത്തിയ പ്രതിഷേധങ്ങൾക്കൊടുവിൽ മെസ്​​ സെക്രട്ടറിയെയും ഹോസ്റ്റൽ സെക്രട്ടറിയെയും തെരഞ്ഞെടുത്തു. സർവകലാശാല വിളിച്ചുചേർത്ത ജനറൽ ബോഡി യോഗത്തിലാണ് മെസ് സെക്രട്ടറിയായി കമ്പ്യൂട്ടർ സയൻസിൽ നിന്നുള്ള ഹാനി അറ്റയും, അസി: സെക്രട്ടറിയായി സേഫ്റ്റി എൻജിനീയറിങിലെ ജിതിൻ ദാസിനേയും, ഹോസ്റ്റൽ സെക്രട്ടറിയായി നാലാം സെമസ്റ്റർ വിദ്യാർഥി സായിസ്വരൂപിനെയും, അസി. സെക്രട്ടറിയായി അഭയ നാഥിനെയും തെരഞ്ഞെടുത്തത്. വിദ്യാർഥികളിൽ നിന്നുള്ള ഒരു പാനൽ മാത്രമെ ഉണ്ടായിരുന്നതിനാൽ മത്സരം ഉണ്ടായില്ല. ഭാരവാഹികൾ ഇല്ലാത്തതിനാൽ സർവകലാശാലയിലെ സഹാറ ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് മാസങ്ങളായി ഭക്ഷണം ലഭിക്കാത്തതി‍ൻെറ പേരിൽ വിദ്യാർഥികൾ പ്രതിഷേധത്തിലായിരുന്നു. കട്ടിലും, കിടക്കകളും ഹോസ്റ്റലിന് പുറത്തിട്ടായിരുന്നു പ്രതിഷേധം. കൂടാതെ സർവകലാശാല അഡ്മിനിസ്ട്രേഷൻ ഓഫിസിന് മുന്നിൽ കഞ്ഞി വെച്ചും പ്രതിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.