സപ്തസ്വര ഗാനമേള ഉദ്ഘാടനം

കൊച്ചി: കലാഭവ‍ൻെറ ഏഴ് വ്യത്യസ്ത മ്യൂസിക് പരിപാടികൾ ഒരേ വേദിയിൽ അവതരിപ്പിച്ചുകൊണ്ടുള്ള സപ്തസ്വര ഗാനമേളയുടെ ഉദ്ഘാടനം ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ സംവിധായകൻ സിദ്ദീഖ് നിർവഹിച്ചു. കലാഭവൻ പ്രസിഡൻറ് ഫാ. ചെറിയാൻ കുനിയന്തോടത്തി‍ൻെറ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഉമാ തോമസ് എം.എൽ.എ, മേയർ എം. അനിൽകുമാർ, നടൻ നാദിർഷ, സെക്രട്ടറി കെ.എസ് പ്രസാദ്, ട്രഷറർ കെ.എ അലി അക്ബർ എന്നിവർ സംസാരിച്ചു. ഫോട്ടോ ക്യാപ്ഷൻ: ec kalabavan കൊച്ചിൻ കലാഭവൻ സപ്തസ്വര ഗാനമേളയുടെ ഉദ്ഘാടനം സംവിധായകൻ സിദ്ദീഖ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.