തൃപ്പൂണിത്തുറ: മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം അത്തംഘോഷയാത്ര വിപുലമാക്കാനൊരുങ്ങി തൃപ്പൂണിത്തുറ നഗരസഭ. ചരിത്രപ്രസിദ്ധമായ അത്തംഘോഷയാത്ര എല്ലാ പ്രൗഢിയോടു കൂടിയും ഈ മാസം 30ന് നടത്താനാണ് തീരുമാനം. 29 ന് വൈകീട്ട് നാലിന് ഹില്‍പാലസില്‍നിന്ന് അത്തപതാക -കൊടിമര ഘോഷയാത്ര തുടങ്ങുന്നതോടെ ആരംഭം കുറിക്കും. 30ന് രാവിലെ ഒമ്പതിന് അത്തം നഗരമായ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. കെ. ബാബു എം.എല്‍.എ അത്തപതാക ഉയര്‍ത്തും. തുടര്‍ന്ന് ഘോഷയാത്ര ആരംഭിക്കും. അത്തപ്പൂക്കള മത്സരം 10ന് സിയോണ്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. വൈകീട്ട് 5.30 ന് ലായം കൂത്തമ്പലത്തില്‍ ഓണം കലാസന്ധ്യ നടന്‍ ഹരിശ്രീ അശോകന്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.