കൊച്ചി: സിറോ മലബാർ സഭയുടെ സാമൂഹിക സേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സിറോ മലബാർ സോഷ്യൽ ഡെവലപ്മെന്‍റ് നെറ്റ്‌വർക്ക് (സ്പന്ദൻ) ഏർപ്പെടുത്തിയ പുരസ്കാരത്തിന് രൂപത വൈദികരുടെ വിഭാഗത്തിൽ ഫാ. ജോസഫ് ചിറ്റൂർ (മാനന്തവാടി രൂപത), സന്യസ്തരുടെ വിഭാഗത്തിൽ സിസ്റ്റർ ലിസെറ്റ് (ജഗദ്ൽപൂർ രൂപത), അൽമായ വിഭാഗത്തിൽ പി.യു. തോമസ്, നവജീവൻ ട്രസ്റ്റ്, കോട്ടയം (ചങ്ങനാശ്ശേരി അതിരൂപത) എന്നിവർ അർഹരായി. അരലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. സിറോ മലബാർ സിനഡിനോടനുബന്ധിച്ച് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ 24നു നടക്കുന്ന ചടങ്ങിൽ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അവാർഡ് നൽകും. 'സ്പന്ദൻ' ചെയർമാൻ മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.