കൊച്ചി: അമൃത വിശ്വവിദ്യാപീഠം യൂനിവേഴ്സിറ്റിക്ക് കീഴിലെ കൊച്ചി കാമ്പസിലെ അമൃത സ്കൂൾ ഓഫ് നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തില്‍ എം. ടെക്., എം.എസ്സി, കോഴ്‌സുകളിലേക്കും അമൃത - അമേരിക്കയിലെ അരിസോണ സർവകലാശാലകള്‍ ചേര്‍ന്ന് നടത്തുന്ന എം.എസ്സി - എം. എസ്., എം. ടെക്. - എം. എസ്. ഡ്യൂവല്‍ ഡിഗ്രി കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. എന്‍ട്രന്‍സ് പരീക്ഷക്ക് പകരം ഓൺലൈന്‍ ഇന്‍റര്‍വ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍ (https://aoap.amrita.edu/cappg-22/index/). അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 25. സെപ്റ്റംബറില്‍ ക്ലാസ് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.amrita.edu/nano ഇ-മെയില്‍: nanoadmissions@aims.amrita.edu. ഫോണ്‍: 0484 2858750, 08129382242.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.