ഇടച്ചിറ ഫ്ലാറ്റിലെ കൊലപാതകം: അർഷദിനെ ചൊവ്വാഴ്ച കൊച്ചിയിലെത്തിക്കും

കാക്കനാട്: ഇടച്ചിറ ഫ്ലാറ്റിലെ കൊലപാതക കേസിൽ അറസ്റ്റിലായ പ്രതി അർഷദിനെ ചൊവ്വാഴ്ച കൊച്ചിയിലെത്തിക്കുമെന്ന് പൊലീസ്. കാസർകോട്​ എം.ഡി.എം.എ കേസിൽ റിമാൻഡിലായ ഇയാളെ പ്രത്യേക അപേക്ഷ നൽകിയാണ് കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്. അതേസമയം ഇയാളോടൊപ്പം പിടികൂടിയ സുഹൃത്ത്​ അശ്വന്തിനെ തൽക്കാലം കസ്റ്റഡിയിൽ വാങ്ങേണ്ടെന്നാണ്​ തീരുമാനം. കൊലപാതകവുമായി ഇയാൾക്ക് ബന്ധമില്ലെന്ന പ്രാഥമിക നിഗമനത്തെ തുടർന്നാണിത്. അറസ്റ്റ് നടപടികൾ നേരത്തേ തന്നെ പൂർത്തിയായതിനാൽ അർഷദിനെ നേരിട്ട് കാക്കനാട് കോടതിയിൽ ഹാജരാക്കും. അതിനുശേഷം കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. ചോദ്യം ചെയ്യലിന്​ പത്തംഗ സംഘത്തെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ചൊവ്വാഴ്ചയാണ്​ ഇടച്ചിറ ഒക്സോണിയ ഫ്ലാറ്റിലെ താമസക്കാരനായ സജീവ് കൃഷ്ണയെ ഫ്ലാറ്റിലെ പൈപ്പ് ഡക്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന്​ ഒളിവിൽ പോയ അർഷദിനെ കാസർകോട്​ നിന്നാണ്​ പിടികൂടിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.