മാര്‍ഗ ദര്‍ശക് മണ്ഡല്‍ സംസ്ഥാന സന്ന്യാസി സംഗമം

കൊച്ചി: ഹൈന്ദവ സന്ന്യാസിമാര്‍ ഈശ്വര ഭജനക്കൊപ്പം സമൂഹത്തിലെ ദൈനംദിന കാര്യങ്ങളില്‍കൂടി ഇടപെടണമെന്ന് സ്വാമി ചിദാനന്ദപുരി. കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ സംഘടിപ്പിച്ച മാര്‍ഗ ദര്‍ശക് മണ്ഡല്‍-സംസ്ഥാന സന്ന്യാസി 'സംഗമം-2022' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ രാഷ്ട്രീയ സ്വയംസേവക സംഘം മുന്‍ അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തി. മാര്‍ഗ ദര്‍ശക് മണ്ഡലം സംസ്ഥാന കാര്യദര്‍ശി സ്വാമി സത്‌സ്വരൂപാനന്ദ, സ്വാമി ഋതാനന്ദപുരി, തിരുവനന്തപുരം ചെങ്കോട്ടുകോണം ശ്രീരാമദാസ മിഷന്‍ മഠാധിപതി ബ്രഹ്മപാദാനന്ദ സരസ്വതി, വാഴൂര്‍ തീഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥ, ചെറുകോല്‍ ശുഭാനന്ദാശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദ, സംബോധ് ഫൗണ്ടേഷന്‍ സംസ്ഥാന ആചാര്യന്‍ സ്വാമി അധ്യാത്മാനന്ദ, പുറനാട്ടുകര രാമകൃഷ്ണമഠം സ്വാമി നന്ദാത്മജാനന്ദ, റിട്ട. ജസ്റ്റിസ് രവീന്ദ്രന്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, സംസ്ഥാന കാര്യദര്‍ശി വി.ആര്‍. രാജശേഖരന്‍ തുടങ്ങിയവരും സംസാരിച്ചു. ഫോട്ടോ ക്യാപ്ഷന്‍ er vhp കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രാങ്കണത്തില്‍ സംഘടിപ്പിച്ച സംസ്ഥാന അധ്യക്ഷനും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.