കോതമംഗലം: എം.എൽ.എയുടെ 'ശുഭയാത്ര' പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ബസ് കൈമാറി. വാരപ്പെട്ടി ഗവ. എൽ.പി സ്കൂൾ, നെല്ലിക്കുഴി ദയ ബഡ്സ് സ്പെഷൽ സ്‌കൂൾ, തലക്കോട് ഗവ. യു.പി സ്‌കൂൾ, തട്ടേക്കാട് ഗവ. യു.പി സ്‌കൂൾ എന്നിവിടങ്ങളിലാണ് ആന്റണി ജോൺ എം.എൽ.എ ബസുകൾ കൈമാറിയത്. വാരപ്പെട്ടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ, നെല്ലിക്കുഴിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ്, തലക്കോട് കവളങ്ങാട് പഞ്ചായത്തംഗം സുഹറ ബഷീർ, തട്ടേക്കാട് കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ എന്നിവർ അധ്യക്ഷത വഹിച്ചു. EM KMGM 2 yathra ശുഭയാത്ര പദ്ധതിയിൽപെടുത്തി നെല്ലിക്കുഴി ദയ ബഡ്സ് സ്പെഷൽ സ്‌കൂളിന് ആന്‍റണി ജോൺ എം.എൽ.എ ബസ് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.