കോതമംഗലം: വിദ്യാരംഗം കലാസാഹിത്യവേദി കോതമംഗലം ഉപജില്ല 2022-2023 അധ്യയനവർഷത്തെ പ്രവർത്തനോദ്ഘാടനവും യും പല്ലാരിമംഗലം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ റാണിക്കുട്ടി ജോർജ് നിർവഹിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഒ.ഇ. അബ്ബാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നിസാമോൾ ഇസ്മായിൽ എസ്.പി.സി ലൈബ്രറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സീനത്ത് മൈതീൻ പ്രതിഭകളെയും പോത്താനിക്കാട് എസ്.എച്ച്.ഒ ടി.കെ. സുധീർ എസ്.പി.സി കാഡറ്റുകളെയും ആദരിച്ചു. നടൻ ലിബിൻ മാത്യു നയിച്ചു. പി.ടി.എ പ്രസിഡന്‍റ് എൻ.എസ്. ഷിജീബ്, ഹെഡ്മാസ്റ്റർ പി.എൻ. സജിമോൾ, പ്രിൻസിപ്പൽമാരായ ദീപ ജോസ്, സ്മിറ്റി ജേക്കബ്, ഹൈസ്കൂൾ എച്ച്.എം. ഫോറം സെക്രട്ടറി സോജൻ മാത്യു, പ്രൈമറി എച്ച്.എം. ഫോറം സെക്രട്ടറി സജിമോൻ, മൂവാറ്റുപുഴ സബ്ഡിവിഷൻ എ.എൻ.ഒ സി.പി. ബഷീർ, വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ല കോഓഡിനേറ്റർ നിയാസ് മൈതീൻ, സീനിയർ അസി. കെ. മനോശാന്തി, പി.ടി.എ വൈസ് പ്രസിഡന്‍റ് കെ.ബി. ജലാം എന്നിവർ സംസാരിച്ചു. EM KMGM 7 vidhiya വിദ്യാരംഗം കലാസാഹിത്യവേദി കോതമംഗലം ഉപജില്ല അധ്യയനവർഷത്തെ പ്രവർത്തനോദ്ഘാടനവും യും പല്ലാരിമംഗലം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ റാണിക്കുട്ടി ജോർജ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.