ജന്മാഷ്ടമി പുരസ്കാരം നൽകി

കൂത്താട്ടുകുളം: കോഴിപ്പിള്ളി മാനവ ട്രസ്റ്റ് ജന്മാഷ്ടമി പുരസ്കാര വിതരണം കാരമല പുതൃക്കോവിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്നു. പണ്ടപ്പിള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ഉഷാകുമാരി ആരോഗ്യകീർത്തി പുരസ്കാരവും റിട്ട. പ്രഥമാധ്യാപകൻ എൻ.സി. വിജയകുമാർ അധ്യാപകകീർത്തി പുരസ്കാരവും ദൃശ്യ ടി.വി റിപ്പോർട്ടർ മനു അടിമാലി മാധ്യമകീർത്തി പുരസ്കാരവും ഏറ്റുവാങ്ങി. ചലച്ചിത്ര താരം ഗായത്രി അരുൺ പുരസ്കാരം നൽകി. ആഘോഷ പ്രമുഖ് എസ്. ദീപക്, മാനവ സേവ ട്രസ്റ്റ് സെക്രട്ടറി പി.എം. മനോജ്, കാരമല പൂതൃക്കോവിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്‍റ്​ അരുൺ കുമാർ, പി.എൻ. മുരളീധര ശർമ, അജീഷ് തങ്കപ്പൻ, ശ്രീജിത് ചന്ദ്രൻ, രാഹുൽ രാധാകൃഷ്ണൻ, അരുൺ പി. മോഹൻ, എൻ.കെ. അഭിലാഷ്, അരുൺ ശശിധരൻ, പി.എം. വിനോജ്, വിഷ്ണു സന്തോഷ്, പി.കെ. രാജീവ്, സി.എസ്. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് മഹാശോഭായാത്ര നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.