കൊച്ചി: നിർമാണ തൊഴിലാളികളുടെ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെയുള്ള സമരം ശക്തമാക്കാൻ എച്ച്.എം.എസ് നിർമാണ തൊഴിലാളി സംഘടന നേതാക്കളുടെ യോഗം തീരുമാനിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരത്തിൻെറ രണ്ടാംഘട്ടമായി ജില്ല ക്ഷേമനിധി ഓഫിസുകൾക്ക് മുന്നിൽ ധർണ നടത്തും. 60 വയസ്സ് പൂർത്തിയാകുന്നതുവരെ തൊഴിൽ വിഹിതം അടച്ചിട്ടുള്ള പെൻഷൻകാർക്ക് ഏഴ് മാസമായി പെൻഷൻ നൽകിയിട്ടില്ല. മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങൾക്കുള്ള ധനസഹായവും, ചികിത്സ സഹായവും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഒരുവർഷമായി വിതരണം ചെയ്തിട്ടില്ല. തൊഴിലാളികൾ നേരിടുന്ന ദുരവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് യോഗം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. എച്ച്.എം.എസ് സംസ്ഥാന പ്രസിഡന്‍റ് ടോം തോമസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം സി.പി. ജോൺ, ടോമി മാത്യു, ജോസഫ് ജൂഡ്, കൃഷ്ണൻ കോട്ടുമല, ജേക്കബ് ഉമ്മൻ, ആനി സ്വീറ്റി , പി.ഡി. ലോനപ്പൻ, കെ.കെ. ചന്ദ്രൻ, കെ.പി. കൃഷ്ണൻകുട്ടി, ബാബു തണ്ണിക്കോട്, കെ.കെ. ഇല്യാസ്, വി.ടി. തോമസ്, ജുനൈദ് കൈപ്പാനി, പി.എം. റഷീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.