മട്ടാഞ്ചേരി: കരുവേലിപ്പടി മഹാരാജാസ് താലൂക്ക് ആശുപത്രി പരിസരത്ത് രണ്ടുപേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. ആശുപത്രിക്ക് മുന്നിലെ ബസ് സ്റ്റോപ്പിൽ നിന്നയാളെ കടിച്ച ശേഷം വളപ്പിലേക്ക് കയറിയ നായ് ശുചീകരണ ജോലികൾ ചെയ്തിരുന്ന ജീവനക്കാരിയെയും കടിച്ചു. ആശുപത്രി പരിസരത്ത് മാസങ്ങളായി തെരുവുനായ് ശല്യം രൂക്ഷമാണ്. രോഗികൾ കിടക്കുന്ന വാർഡുകളിൽ വരെ നായ്ക്കൾ കയറാറുണ്ടെന്നാണ് ചികിത്സയിൽ കഴിയുന്നവർ പറയുന്നത്. ഒഴിഞ്ഞ പറമ്പിലും പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്ക് അടിയിലും കിടക്കുന്ന നായ്ക്കൾ പെട്ടെന്നാണ് ആക്രമിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി വിട്ടതായി കൗൺസിലർ ബാസ്റ്റ്യൻ ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.