വാഹനാപകടത്തിൽ പരിക്കേറ്റ വ്യാപാരി മരിച്ചു

ചങ്ങനാശ്ശേരി: എം.സി റോഡിൽ പെരുന്ന പെട്രോൾ പമ്പിന് സമീപം ബൈക്കിടിച്ച്​ പരിക്കേറ്റ് ചികിത്സയിലിരുന്ന സ്കൂട്ടർ യാത്രികനായ വ്യാപാരി മരിച്ചു. പെരുന്ന കളത്തിൽ സ്റ്റോഴ്സ് ഉടമ കെ.വി. ജോയിയാണ്​ (63) മരിച്ചത്. 12ന് വൈകീട്ട്​ മൂന്നരയോടെയായിരുന്നു അപകടം. ധന്യ-രമ്യ തിയറ്ററിന് പിൻവശത്തെ വഴിയിൽനിന്ന്​ എം.സി റോഡിലെ പെട്രോൾ പമ്പിലേക്ക് കയറുന്നതിനിടെ ജോയിയുടെ സ്കൂട്ടറിലേക്ക് അമിതവേഗതയിൽ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. തലക്ക്​ ഗുരുതരമായി പരിക്കേറ്റ്​ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ഞായറാഴ്ച വൈകീട്ട്​ മൂന്ന് മണിയോടെ വീട്ടിലെത്തിക്കും. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചങ്ങനാശ്ശേരി സെന്‍റ്​ മേരീസ് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫാത്തിമാപുരം ഒളശ്ശയിൽ ജൂലി. മകൾ: ഏഞ്ചല (പത്താംക്ലാസ് വിദ്യാർഥിനി, കിളിമല എസ്.എച്ച് പബ്ലിക് സ്കൂൾ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.