കൊച്ചി: സ്വകാര്യ കൊറിയർ ഏജൻസി വഴി അയച്ച പാഴ്സലിൽനിന്ന് മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ ചേരാനല്ലൂർ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരമാണ് 18 ഗ്രാം എം.ഡി.എം.എ വന്ന പാഴ്സൽ പൊലീസ് പിടികൂടിയത്. എൻജിനീയറിങ് കമ്പനിയുടെ വിലാസത്തിലാണ് വ്യാഴാഴ്‌ച ഇതെത്തിയത്. എന്നാൽ, കൊറിയറിൽ പേരുള്ളയാൾ ജോലി ചെയ്യുന്നില്ലെന്ന് കമ്പനി അധികൃതർ പറഞ്ഞു. കൊറിയർ ഏജൻസി ജീവനക്കാർ പാഴ്സലിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ രണ്ട് യുവാക്കൾ കമ്പനിയിൽ എത്തി. എന്നാൽ തിരിച്ചറിയൽ രേഖകൾ ഹാജരാക്കിയാൽ മാത്രമെ നൽകാനാവു എന്ന് പറഞ്ഞതോടെ ഇവർ കടന്നുകളയുകയായിരുന്നു. തുടർന്ന് കമ്പനി അധികൃതർ പാഴ്സൽ തിരികെ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. കൈപ്പറ്റാൻ ഏജൻസിക്കാർ എത്തിയപ്പോൾ യുവാക്കൾ ഫോണിൽ വിളിച്ച് വീണ്ടും പാഴ്സൽ ആവശ്യപ്പെട്ടു. എന്നാൽ, രേഖ നൽകാൻ തയറായില്ല. സംശയം തോന്നി ജീവനക്കാരൻ കളമശ്ശേരി പൊലീസ് സ്‌റ്റേഷനിൽ കൊറിയർ എത്തിക്കുകയായിരുന്നു. തുറന്ന് പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എയാണെന്ന് വ്യക്തമായത്. യുവാക്കളെ തിരിച്ചറിയാൻ നടത്തിയ അന്വേഷണത്തിൽ കമ്പനിയിലെ സി.സി.ടി.വി കാമറകൾ പ്രവർത്തനരഹിതമായിരുന്നെന്ന് കണ്ടെത്തി. സമീപത്തെ റെസിഡന്റ്സ് അസോസിയേഷനുകളുടെ സഹായത്തോടെ സി.സി.ടി.വി കാമറകളും യുവാക്കൾ വിളിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.