പാലാ: പാലാ-പൊന്‍കുന്നം റോഡിൽ വിളക്കുംമരുതിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന എൻജിനീയർ മരിച്ചു. പൂവരണി പാലാക്കാട് പൂവത്താനിക്കല്‍ ഷാജന്‍ ജോണാണ് (സോജന്‍-48) മരിച്ചത്. മീനച്ചില്‍ പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അസി. എന്‍ജിനീയറാണ്. 15ന് ഉച്ചക്ക് ഒന്നോടെയാണ് അപകടം. പൈകയില്‍നിന്ന് സ്‌കൂട്ടറില്‍ വീട്ടിലേക്കു വരുകയായിരുന്നു സോജനെ പാലായില്‍നിന്ന് വന്ന കാറാണ് ഇടിച്ചത്. ഗുരുതര പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോജന്‍ വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ 9.30 വരെ മീനച്ചില്‍ പഞ്ചായത്ത് ഹാളില്‍ പൊതുദര്‍ശനത്തിനു വെക്കും. ഭാര്യ: മൂഴൂര്‍ തകിടിയില്‍ സോമി. മക്കള്‍: നെവിന്‍, നെറിന്‍. സംസ്കാരം വെള്ളിയാഴ്ച 3.30ന് പാലാക്കാട് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.