പല്ലാരിമംഗലം: കുടമുണ്ട സീതി സാഹിബ് മെമ്മോറിയൽ എൽ.പി സ്കൂൾ വിദ്യാർഥികൾ . കുടമുണ്ട ഇലവുംകുടി വീട്ടിൽ ഗോപി-രാജമ്മ ദമ്പതികളെയാണ് ആദരിച്ചത്. തരിശുനിലമായി കിടന്ന സ്കൂളിന്‍റെ പിൻവശത്തുള്ള പറമ്പ് വെട്ടിത്തെളിച്ച് വാഴയും കപ്പയുമടക്കം വിവിധ വിളകൾ കൃഷിയിറക്കി മനോഹര കൃഷിത്തോട്ടമൊരുക്കിയത് രാജമ്മയുടെയും ഭർത്താവ് ഗോപിയുടെയും നേതൃത്വത്തിലായിരുന്നു. അധ്യാപകരായ സി.എം. ഇർഷാദ്, കെ.എം. അബ്ദുൽകരീം, അനസ് വി. ഉമ്മർ, സി.എസ്. ഫാത്തിമ, പി.യു. ആതിര, സ്കൂൾ ലീഡർ എം.എം. അക്സ എന്നിവർ നേതൃത്വം നൽകി. EM KMGM 3 Adharavu കർഷക ദിനത്തിൽ കർഷക ദമ്പതികളെ സീതി സാഹിബ് മെമ്മോറിയൽ സ്കൂൾ വിദ്യാർഥികൾ ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.