മിടുക്കർക്ക് ആദരവുമായി മാധ്യമം

കൊച്ചി: പഠനത്തിൽ മിടുക്കരായ വിദ്യാർഥികൾക്ക് ആദരമൊരുക്കാൻ മാധ്യമം. 'സീക്കോ' ഇന്‍റർനാഷനലുമായി കൈകോർത്താണ് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന 'ടോപ്പേഴ്സ് മീറ്റ്' ചടങ്ങ് സംഘടിപ്പിക്കുന്നത്. എറണാകുളം ടൗൺ ഹാളിൽ ആഗസ്റ്റ് 24ന് ഉച്ചക്ക്​ രണ്ടിനാണ് പരിപാടി. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവർ, സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ 85 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവർ എന്നിവരെയാണ് ആദരിക്കുക. വിദേശത്തെ എം.ബി.ബി.എസ് പഠനാവസരത്തെക്കുറിച്ച് ക്ലാസും ഉണ്ടാകും. വാർത്തയോടൊപ്പം നൽകിയ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് അർഹരായ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. ഫോൺ: 9645006106. PHOTO Z:\WED\0 ADVT\ Q R CODE ceeco kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.