കട്ടപ്പന കൃഷി ഓഫിസർ ക്വാർട്ടേഴ്​സിൽ മരിച്ച നിലയിൽ

attn TVM കട്ടപ്പന: കട്ടപ്പന കൃഷി ഭവൻ ഓഫിസർ, തിരുവനന്തപുരം വെള്ളായണി സ്വദേശി ഇക്​താരയിൽ എം.ജെ. അനുരൂപിനെ (32)ക്വാർ​ട്ടേഴ്​സിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച ഉച്ചക്ക്​ 2.45 ഓടെയാണ് ഇടുക്കി കവലയിലെ ക്വാർട്ടേഴ്സിന്‍റെ അടുക്കളയിൽ​ മൃത​ദേഹം കണ്ടത്. സമീപത്ത്​ മാരകകീടനാശിനിയുടെ കുപ്പിയും ഉണ്ടായിരുന്നു. മദ്യത്തിൽ കീടനാശിനി കലർത്തി കഴിച്ച്​ ജീവനൊടുക്കിയതാണെന്ന്​ സംശയിക്കുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കട്ടപ്പന പൊലീസ് അന്വേഷണം തുടങ്ങി. ബുധനാഴ്ച രാവിലെ കൃഷിഭവൻ നേതൃത്വത്തിൽ കട്ടപ്പന നഗരസഭ ഹാളിൽ കർഷക ദിനാചരണം സംഘടിപ്പിച്ചിരുന്നു. കൃഷി ഓഫിസർ അനുരൂപ്​ എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തർ ഫോണിൽ വിളിച്ചും അല്ലാതെയും അന്വേഷിച്ചിരുന്നു. കൃഷി ഓഫിസിലെ ജീവനക്കാരിൽ ഒരാൾ ക്വാർട്ടേഴ്സിലും അന്വേഷിച്ച് എത്തിയെങ്കിലും കതക്​ പുറത്തുനിന്ന്​ പൂട്ടിയിരുന്നു. ഉച്ചയോടെ കാണാനില്ലെന്ന് സഹപ്രവർത്തകർ പൊലീസിൽ പരാതി നൽകി. തുടർന്ന് കട്ടപ്പന പൊലീസ് അനുരൂപിന്‍റെ മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ടവർ ലൊക്കേഷൻ ക്വാർട്ടേഴ്സ്​ പരിസരത്താണെന്ന് വ്യക്തമായി. ഉടൻ സ്ഥലത്തെത്തി വാതിലിന്‍റെ പൂട്ട് തകർത്ത് കയറിപ്പോഴാണ് നിലത്ത് മരിച്ചുകിടക്കുന്നത് കണ്ടത്. സമീപത്തുനിന്ന്​ ആത്മഹത്യക്കുറിപ്പും കണ്ടെത്തി. മൊബൈൽ ഫോണിൽനിന്ന്​ അവസാനമായി ഭാര്യ ഡേറയെ വിളിച്ചതായി സൂചനയുണ്ട്. സ്വകാര്യ ബാങ്കിലെ മാനേജറായിരുന്ന അനുരൂപ് ഏതാനും നാളുകൾക്ക് മുമ്പാണ് കൃഷി ഓഫിസറായി ജോലിയിൽ പ്രവേശിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ്​ ആശുപത്രി മോർച്ചറിയിലേക്ക്​​ മാറ്റി. ------ ചിത്രം: അനുരൂപ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.