ഡോക്ടർ വീട്ടിനുള്ളിൽ മരിച്ചനിലയിൽ

ഡോക്ടർ വീട്ടിൽ മരിച്ചനിലയിൽ ചേർത്തല: ഡോക്ടറെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചേർത്തല താലൂക്ക് ആശുപത്രിയിലെ കൺസൾട്ടന്‍റ് സർജൻ പൊൻകുന്നം എരുമത്താനത്ത് ഡോൺ വില്ലയിൽ ഡോ.എം.കെ. ഷാജിയാണ്​ (52) മരിച്ചത്. ചേർത്തല ഗവ.ബോയ്സ് ഹൈസ്കൂളിന് കിഴക്കുവശത്തെ വീട്ടിൽ വൈകീട്ട് 6.45ഓടെയാണ് സംഭവം. വർഷങ്ങളായി ചേർത്തലയിൽ താമസിക്കുന്ന ഷാജിയുടെ സഹായത്തിന് ഒരു യുവതിയും മകളും സ്ഥിരമായി വരാറുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ഇവർ എത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന്, അടുത്ത വീട്ടിൽ താമസിക്കുന്ന മറ്റൊരു ഡോക്ടറുടെ സഹായത്തോടെ താലൂക്ക്​ ആശുപത്രിയിൽ എത്തിച്ചശേഷം മോർച്ചറിയിലേക്ക്​ മാറ്റി. മരണത്തിൽ ദുരൂഹതകളില്ലെന്ന് ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.