ദേശഭക്തിഗാന മത്സരം; ഒന്നാം സ്ഥാനം കുന്നത്തുനാട്, നെടുമ്പാശ്ശേരി പഞ്ചായത്തുകൾക്ക്​

കൊച്ചി: പഞ്ചായത്ത്‌ വകുപ്പ് എ.ഡി.പി -ഡി.ഡി.പി സ്റ്റാഫ് അസോസിയേഷന്റെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും പഞ്ചായത്ത്‌ വകുപ്പ് ജീവനക്കാർക്കുമായി ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു. കലക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ ഉപഡയറക്ടർ കെ.ജെ. ജോയ് അധ്യക്ഷത വഹിച്ചു. കുന്നത്തുനാട്, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തുകൾ ഒന്നാം സ്ഥാനം പങ്കിട്ടു. ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽനിന്നുള്ള ടീമിനാണ് രണ്ടാം സ്ഥാനം. പഞ്ചായത്ത്‌ ഉപഡയറക്ടർ കാര്യാലയത്തിൽനിന്നുള്ള ടീം മൂന്നാം സ്ഥാനത്തിന് അർഹരായി. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി. കുഞ്ഞ്, പഞ്ചായത്ത്‌ വകുപ്പ് ജീവനക്കാരായ ഡൈന്യൂസ്‌ തോമസ്, ഷാജി മോൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.