ആലപ്പുഴ: യോഗ അസോസിയേഷൻ ഓഫ് കേരളയുടെ ഏഴാമത് സംസ്ഥാന യോഗാസന ചാമ്പ്യൻഷിപ് 18, 19, 20 തീയതികളിൽ കണിച്ചുകുളങ്ങരയിൽ നടക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ പി.പി. ചിത്തരഞ്ജൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആർട്ടിസ്റ്റിക്, റിഥമിക്, ഫ്രീഫ്ലോ എന്നീ യോഗനൃത്തങ്ങളിലും മത്സരം നടക്കും. 19ന് രാവിലെ ഒമ്പതിന് കണിച്ചുകുളങ്ങര സർവിസ് സഹകരണ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിക്കും. വൈകീട്ട് അഞ്ചിന് മെഗായോഗ പ്രദർശനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 20ന് വൈകീട്ട് മൂന്നിന് സമാപന സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽനിന്ന് ആയിരത്തോളം പേർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ യോഗ അസോസിയേഷൻ പ്രസിഡന്റ് ബി. ബാലചന്ദ്രൻ, ജില്ല പ്രസിഡന്‍റ് പി.സി. പ്രദീപ്, സെക്രട്ടറി എം. വിജയ്ഘോഷ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.