കൊച്ചി: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി നടത്തിയ പോരാട്ടത്തിൽ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വലിയ പങ്കാണുള്ളതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. സമരത്തിന്‍റെ ഭാഗമായി രൂപം കൊണ്ട വ്യത്യസ്ത ധാരകളുടെയെല്ലാം ഒന്നിച്ചുള്ള പ്രവർത്തനമാണ് സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്. മുഖ്യധാരയുടെ ഭാഗമായി പ്രവർത്തിച്ച മഹാത്മാഗാന്ധിയുടെ നേതൃത്വമാണ് പ്രധാന പങ്ക് വഹിച്ചതെങ്കിലും എ.കെ. ഗോപാലൻ, ഇ.എം.എസ്, പി. കൃഷ്ണപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാർ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. തൊഴിലാളികളെയും കൃഷിക്കാരെയും സ്ത്രീകളെയും വിദ്യാർഥികളെയും സംഘടിപ്പിച്ച് സമരത്തിൽ പങ്കെടുപ്പിക്കുന്നതിൽ അവർ വഹിച്ച പങ്ക് സ്വാതന്ത്ര്യത്തിന്‍റെ 75 ാം വർഷത്തിൽ ഏറെ പ്രസക്തമാണെന്നും വൃന്ദ പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'ഫ്രീഡം സ്ട്രീറ്റ്' സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗത്തിൽ ഗാന്ധിജിയുടെ പേരിനൊപ്പം സവര്‍ക്കറെ പരാമര്‍ശിച്ചത് വലിയ ദേശീയദുരന്തവും നാണുക്കേടുമായി. ദേശീയപതാക ഇന്ത്യയുടെ ദേശീയതക്ക് ചേരുന്നതല്ലെന്ന് പറഞ്ഞവർ രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ചവരുടെ പിൻമുറക്കാരെ രാജ്യസ്നേഹവും ദേശീയതയും പഠിപ്പിക്കാൻ വരേണ്ട. ആർ.എസ്.എസിന്‍റെ ലക്ഷ്യം രാജ്യത്തെ വിഭജിച്ച് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കലായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ സന്ധി ചെയ്യാത്ത ഒരു നേതാവിനെയെങ്കിലും ചൂണ്ടിക്കാണിക്കാൻ ആർ.എസ്.എസിനെ വെല്ലുവിളിക്കുന്നതായും വൃന്ദ പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റ് അനീഷ് എം. മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് വി. വസീഫ്, സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, മേയർ എം. അനിൽകുമാർ, എസ്. സതീഷ്, മീനു സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. പടം ER folder
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.