സ്വാതന്ത്ര്യദിന ചടങ്ങിനിടെ ഹൃദയസ്തംഭനത്തിൽ മധ്യവയസ്കൻ മരിച്ചു

സ്വാതന്ത്ര്യദിന ചടങ്ങിനിടെ ഹൃദയാഘാതം; മധ്യവയസ്കൻ മരിച്ചു മാരാരിക്കുളം: സ്കൂളിൽ സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കവെ ഹൃദയാഘാതം മൂലം മധ്യവയസ്കൻ മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 18ാം വാർഡ് കാക്കരിയിൽ ചാക്കോ-അൽഫോൻസ ദമ്പതികളുടെ മകൻ ബാസ്റ്റിൻ (48) ആണ് മരിച്ചത്. മാരാരിക്കുളം സെന്‍റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ സ്വാതന്ത്ര്യദിന റാലിക്ക് നേതൃത്വം കൊടുക്കവെയാണ് ഹൃയാഘാതമുണ്ടായത്. കെ.എൽ.സി.എ മാരാരിക്കുളം യൂനിറ്റ് പ്രസിഡന്‍റും ആലപ്പുഴ രൂപത ഭാരവാഹിയുമായിരുന്നു. ഭാര്യ: മേബിൾ (അംഗൻവാടി വർക്കർ, ചെത്തി). മക്കൾ: അമല, അക്ഷയ. പടം: apd bastin 48 marari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.